വടകര: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാപിഴവ് മൂലം മരണപ്പെട്ട തങ്കമണിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക, മരണത്തിന് ഉത്തരവാദികളായ മുഴുവൻ
പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു ജനാധിപത്യ മഹിളാ അസോസിയേഷൻ മണിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ദീപാ.ഡി ഓൾഗ ഉദ്ഘാടനം ചെയതു. ഏരിയ സെക്രട്ടറി സജിന അധ്യക്ഷത വഹിച്ചു. രജനി, ഷൈമ.പി, സലിജ.പി.കെ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം ശ്രീജ.പി സ്വാഗതം പറഞ്ഞു.















