അഴിയൂര്: യുപിഐ ഇടപാടിന് എംഡിആര് ഏര്പ്പെടുത്താനുള്ള കേന്ദ്ര സര്ക്കാര് നീക്കം പൂര്ണമായും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യപാരി വ്യവസായി ഏകോപന സമിതി
നടത്തുന്ന ലോക്ഭവന് മാര്ച്ചിന്റെ മുന്നോടിയായി അഴിയൂരില് വ്യാപാരികള് പന്തംകൊളുത്തി പ്രകടനം നടത്തി. ചുങ്കം യൂണിറ്റിന്റെ നേതൃത്വത്തില് നടന്ന പന്തംകൊളുത്തി പ്രതിഷേധ ജാഥയില് നിരവധി പേര് പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ബബിത് തയ്യില്, സെക്രട്ടറി രാജേഷ് അഴിയൂര്, മഹമ്മൂദ് ഫനാര്, നവാസ് നെല്ലോളി, സജീഷ് ഉണ്ണി, മുബാസ് കല്ലേരി, ബിറ്റു.എം, സരുണ്.ബി, ജയന് അബി, ജിതിന് രാജ്, പ്രജീഷ് മുത്തു, പവിത്രന്, രഗീഷ്.കെ.സി, സിറാജ് രിഫായ്, ഷിജു.എന്.സി എന്നിവര് നേതൃത്വം നല്കി.















