പയ്യോളി: സംസ്ഥാന കണ്ടിജന്റ് ജീവനക്കാരെ പൊതുസര്വീസില് ഉള്പ്പെടുത്തണമെന്ന് കേരള മുനിസിപ്പല് കോര്പ്പറേഷന് കണ്ടിജന്റ് എംപ്ലോയ്സ് കോണ്ഗ്രസ് (ഐഎന്ടിയുസി)
പയ്യോളി നഗരസഭ വാര്ഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സേവിയര്.ജി തിരൂര് ഉദ്ഘാടനം ചെയ്തു. നഗരസഭ യൂനിറ്റ് പ്രസിഡന്റ് കാര്യാട്ട് ഗോപാലന് അധ്യക്ഷത വഹിച്ചു. പങ്കാളിത്ത പെന്ഷന് ഉപേക്ഷിച്ച് സ്റ്റിയറ്റിയൂട്ടറി പെന്ഷന് നടപ്പിലാക്കുക, മെഡിസെപ്പ് അപാകതകള് പരിഹരിക്കുക തുടങ്ങിയ കാര്യങ്ങള് സമ്മേളനം ഉന്നയിച്ചു. സുകു കൊയിലാണ്ടി പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി മുഹമ്മദ് സ്വഗതവും സുദേവ് നന്ദിയും പറഞ്ഞു.















