കൊയിലാണ്ടി: റെയില്വെ മേല്പ്പാലത്തിന് സമീപത്തെ വാടക വീട്ടില് നടന്ന കവര്ച്ചക്ക് പിന്നാലെ പ്രതികള് പിടിയില്. കഴിഞ്ഞ ദിവസം അര്ധരാത്രിയോടെയാണ് വീടിന്റെ
പിറകുഭാഗത്തെ വാതില് പൊളിച്ച് നാലംഗ സംഘം പണവും രണ്ട് മൊബൈല് ഫോണുകളും വെള്ളിയുടെ മാലയും കവര്ന്നത്. എന്നാല് മണിക്കൂറുകള്ക്കുള്ളില് മോഷ്ടാക്കളെ പിടികൂടാന് കൊയിലാണ്ടി പോലീസിനായി. പശ്ചിമബംഗാള് സ്വദേശികളായ സഫീക്ക്, അന്ജാന്, ഫാറൂഖ് എന്നിവരും പ്രായപൂര്ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളായ ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് ഈ വീട്ടില് താമസിച്ചിരുന്നത്. ചൊവാഴ്ച അര്ധരാത്രിയോടെ നടന്ന മോഷണം സംബന്ധിച്ച് വീട്ടുകാര് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു. സംശയമുണ്ടായിരുന്ന ആളുടെ പേരും നമ്പറും പൊലീസിനു നല്കിയിരുന്നു. മൊബൈല് നമ്പര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് ഇയാള് നഗരത്തിലുണ്ടെന്ന്
കണ്ടെത്തുകയും തുടര്ന്ന് നടത്തിയ പരിശോധനയില് കൊയിലാണ്ടിയിലെ ലോഡ്ജില് നിന്നു പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയായ സഫീക്ക് ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില് നിന്നാണ് മറ്റ് മൂന്നുപേരെക്കുറിച്ച് വിവരം ലഭിച്ചത്. അന്ജാനെയും പതിനേഴുകാരനെയും കൊയിലാണ്ടി ഹാര്ബറില് നിന്നും ഫാറൂഖിനെ ചോമ്പാല ഹാര്ബറില് നിന്നുമാണ് പിടികൂടിയത്. സിഐ പ്രശാന്തിന്റെ നേതൃത്വത്തില് എസ്എച്ച്ഒ കിരണ്, എസ്ഐ രമേശന്, എഎസ്ഐ സോജന്, എസ്സിപിഒമാരായ നിഖില്, ജിന്സില്, സിനിരാജ്, സിപിഒ ഗോകുല്, ഡ്രൈവര് ഷിജു, വിനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.















