
കോട്ടപ്പള്ളി: മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന എല്ലാ അനധികൃത ഇടപാടുകളും ജനങ്ങളുടെ മുന്നില്‍
കൊണ്ടുവരുമെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ എംഎല്‍എ പറഞ്ഞു.
മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നുവെന്ന ആരോപണം ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുകയാണ്. ഈ വിഷയത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിവരുന്ന സാഹചര്യത്തില്‍, ഇടപാടുകളുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും പുറത്ത് കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടപ്പള്ളി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി
സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ അധ്യക്ഷത വഹിച്ചു.
ഒ.കെ.ഷാജി, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, എടവത്ത് കണ്ടി കുഞ്ഞിരാമന്‍, പി.സി. ഷീബ, ശ്രീജിത്ത് എടത്തട്ട, ഡി.പ്രജീഷ്, പ്രതീഷ് കോട്ടപ്പള്ളി, അജയ് കൃഷ്ണ, ആര്‍.സല്‍മാന്‍, ടി.സി. എന്നിവര്‍ സംസാരിച്ചു.

രോഗമോ അപകടമോ
വന്നാലുള്ള ചികിത്സയ്ക്
ലക്ഷങ്ങൾ മുടക്കാൻ നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് ആവശ്യമില്ല.
മറിച്ചാണെങ്കിൽ
ഉടൻ വിളിക്കുക
തീരുമാനം നിങ്ങളുടെതാണ്.
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















