
നാദാപുരം: വന്യജീവി ആക്രമണമുണ്ടായ നാദാപുരം ഗ്രാമപഞ്ചായത്തിലെ കുമ്മങ്കോട് പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മുന്‍കരുതലിന്റെ ഭാഗമായി
കുമ്മങ്കോട് ഈസ്റ്റ് എല്‍പി സ്കൂള്‍, കുമ്മങ്കോട് സൗത്ത് എല്‍പി സ്കൂള്‍, മദ്രസകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫീറ മൂന്നാംകുനി അറിയിച്ചു.
മറ്റ് സ്കൂളുകളിലേക്കും ട്യൂഷന് സെന്ററുകളിലേക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന വിദ്യാര്‍ഥികളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പ്രദേശത്ത് പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും
ആര്‍ആര്‍ടി വളണ്ടിയര്‍മാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്. വന്യജീവിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ വന്യജീവിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശവാസികള്‍ അനാവശ്യ യാത്രകളും സന്ദര്‍ശനങ്ങളും പൂര്Cമായും ഒഴിവാക്കണമെന്നും പോലീസ്, ഫോറസ്റ്റ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളോട് പൂര്‍ണമായി സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
















