വടകര: ജനശ്രീ വടകര നിയോജക മണ്ഡലം ട്രഷററായി 17 വര്‍ഷം പ്രവര്‍ത്തിച്ച പുഷ്പവല്ലിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പഴങ്കാവ് ജനശ്രീ സംഘം അനുസ്മരണ യോഗം
സംഘടിപ്പിച്ചു. ജനശ്രീ വടകര ബ്ലോക്ക് ചെയര്‍മാന്‍ കെ.കെ.മുരുകദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.സോമന്‍ അധ്യക്ഷത വഹിച്ചു. സദാനന്ദന്‍, മഠത്തില്‍ ബാലകൃഷ്ണന്‍, പി.സിജു എന്നിവര്‍ സംസാരിച്ചു.















