വടകര: വൈദ്യുതി പ്രതിസന്ധിക്കെതിരെ എഐടിയുസി 24ന് വടകര ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഓഫീസ് മാര്‍ച്ച് നടത്തും. സംസ്ഥാനത്ത് നിലനില്‍ക്കുന്ന പവര്‍ കട്ട്
വ്യവസായങ്ങളെയും കച്ചവട സ്ഥാപനങ്ങളേയും ആശുപത്രികളെയും ഗാര്‍ഹിക ഉപഭോക്താക്കളേയും വളരെ പ്രയാസപെടുത്തുകയാണ്. സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെട്ട് പരിഹാരം കാണാന്‍ വലിയ കാല താമസമാണ് ഉണ്ടാക്കിയത്. വൈദ്യുതി ക്ഷാമം ഉണ്ടാകും എന്ന് മുന്‍കൂട്ടി കണ്ട് കേന്ദ്ര പൂളില്‍ നിന്നോ കേന്ദ്ര സ്ഥാപനങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വൈദ്യുതി എത്തിക്കാന്‍ നടപടി ഉണ്ടായില്ല. അടിയന്തര നടപടി സ്വീകരിക്കണമെന്നും പവര്‍ കട്ട് പിന്‍വലിക്കണമെന്നും ആവിശ്യപെട്ട് എഐടിയുസി സംസ്ഥാന വ്യാപകമായി സഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായാണ് 24 ന് വടകര ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്. എഐടിയുസി ജില്ലാ സെക്രട്ടറി പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.















