വടകര: സംസ്ഥാനവ്യാപകമായി നടന്ന ഓപ്പറേഷന്‍ പി-ഹണ്ട് പരിശോധനയുടെ ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ലയില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊടുവള്ളി, താമരശ്ശേരി,
വടകര പോലീസ് ആണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കുട്ടികളുടെ അശ്ലീല വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്തു കാണുകയും വില്‍ക്കുകയും ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. നിരവധി ഫോണുകള്‍ റെയിഡില്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് പ്രതികള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫിന്റെ മേല്‍ നോട്ടത്തില്‍ സൈബര്‍ പോലീസ് ഉദ്യോഗസ്ഥരും അടങ്ങിയ വിവിധ സംഘങ്ങളാണ് പരിശോധന നടത്തിയത്.
















