കൊയിലാണ്ടി: ചെങ്ങോട്ടുകാവിനും പൊയില്‍ക്കാവിനും ഇടയില്‍ വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് നെന്മേനി സ്വദേശി പാടിപറമ്പിൽ കെ കൃഷ്ണമൂർത്തി (77) ആണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. റെയില്‍വേ
പോലീസും കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.















