പയ്യോളി: പെരുമാള്‍പുരം അടിപ്പാതയ്ക്ക് സമീപം വീട്ടമ്മയെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പിരിക്കാട്ടില്‍ നല്ലോളി സുജയാണ് (45) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11
മണിയോടെയായിരുന്നു സംഭവം. വടകര ഭാഗത്തേക്കുള്ള റെയില്‍ പാളത്തിലാണ് മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയത്. അപകടവിവരം ലോക്കോ പൈലറ്റ് റെയില്‍വേ അധികൃതരെ അറിയിക്കുകയായിരുന്നു. പയ്യോളി പോലീസ് സ്ഥലത്തെത്തി. ഭര്‍ത്താവ്: പ്രദീശന്‍. മക്കള്‍: അഭിനന്ദ്, അഭിജിത്ത്.















