
മുയിപ്പോത്ത്: കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം മുന്‍ ഭാരവാഹിയും ആവള കുട്ടോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കായികാധ്യാപകനുമായിരുന്ന നാറോത്ത് രാഘവന്റെ
ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ആവള കുട്ടോത്ത് ആറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷപാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം മേപ്പയൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ മുഖ്യാതിഥിയായി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ വിജയന്‍ ആവള, കെ.പി. അരവിന്ദാക്ഷന്‍, മണ്ഡലം കോണഗ്രസ് സെക്രട്ടറിമാരായ പിലാക്കാട്ട് ശങ്കരന്‍, പട്ടയാട്ട് അബ്ദുള്ള, ബഷീര്‍ കറുത്തൊടത്ത്, എന്‍ പി കുഞ്ഞിക്കണ്ണന്‍, വി കെ രാഘവന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
















