ചോമ്പാല: അഴിയൂര്‍ ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയിലേക്ക് അഴിയൂര്‍ വനിതാ സഹകരണ ബാങ്ക് വാട്ടര്‍ പ്യൂരിഫയര്‍ സംഭാവന നല്‍കി. ബാങ്ക് പ്രസിഡന്റ് ബിന്ദു ജയ്‌സണ്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുക്ഫാന ഷമീറയ്ക്ക് കൈമാറി. ചടങ്ങില്‍ ബാങ്ക് സെക്രട്ടറി ഷാജി, സ്ഥാപനത്തിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.