
നാദാപുരം: സംസഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം 14ന് വൈകിട്ട് നാലിന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍
ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെ.എം. അഭിജിത്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പില്‍ എംപി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.
ഉദ്ഘാടന ചടങ്ങ് നാടിന്റെ ഉത്സവമാക്കി മാറ്റുമെന്നു പ്രസിഡന്റ് അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. രഘുനാഥ്, റവന്യു ഉദ്യോഗ സ്ഥരായ ജനീഷ് കെ ആര്‍ ശാലിനി എന്നിവരും പങ്കെടുത്തു.
















