കോഴിക്കോട്: മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നാളെ (ഞായര്‍) വൈകിട്ട് അഞ്ചു മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക്
പൊലീസ് അറിയിച്ചു.
വൈദ്യരങ്ങാടി, രാമനാട്ടുകര മുതല്‍ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതല്‍ കുന്നമംഗലം-മടവൂര്‍ വരെയും പൂര്‍ണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പടനിലം-കളരിക്കണ്ടി-വരട്ട്യാക്ക്-പെരിങ്ങളം-വഴിയും മുക്കം
ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ചെത്തുകടവ്-പെരിങ്ങളം-വഴിയും കണ്ണൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ എലത്തൂര്‍-പാവങ്ങാട്-നടക്കാവ് വഴിയും യൂണിവേഴ്‌സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ഇടിമൂഴിക്കല്‍-രാമനാട്ടുകര-ഫറോക്ക്-ചെറുവണ്ണൂര്‍ വഴിയും കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മെഡിക്കല്‍ കോളജ്-മുണ്ടിക്കല്‍ താഴം-കോട്ടാംപറമ്പ- മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്. മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന
വാഹനങ്ങള്‍ പൂളക്കടവ് ഇരിങ്ങാടന്‍ പള്ളി-മുണ്ടിക്കല്‍ താഴം-കോട്ടാംപറമ്പ-മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്.
എയര്‍പോര്‍ട്ട്-റെയില്‍വെ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാര്‍ നേരത്തെ പുറപ്പെടേണ്ടതാണ്.
മലാപ്പറമ്പ് മുതല്‍ കുന്നമംഗലം-മടവൂര്‍ വരെയുളള റോഡുകളില്‍ യാതൊരു വാഹന പാര്‍ക്കിംഗും അനുവദിക്കുന്നതല്ല. വിവിഐപി പാസിംഗ് സമയത്ത് റൂട്ടില്‍ ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കുന്നതായിരിക്കും.
















