
വടകര: ട്രെയിന്‍ മാര്‍ഗം കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ ശേഖരവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ട്രെയിന്‍ വടകരയില്‍ എത്തുന്നതിന്
തൊട്ടുമുമ്പ് ലഹരിവസ്തുക്കള്‍ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞെങ്കിലും റെയില്‍വേ സംരക്ഷണ സേനയുടെയും (ആര്‍പിഎഫ്) പോലീസിന്റെയും സമയോചിതമായ ഇടപെടലില്‍ പ്രതി വലയിലായി.
സംഭവവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് ദിയോഘര്‍ ജില്ലയിലെ ചോംഗഖര്‍ സ്വദേശിയായ
സഫറുദ്ദീന്‍ അന്‍സാരി എന്നയാളെ കസ്റ്റഡിയിലെടുത്തു.
ട്രെയിന്‍ വടകര സ്റ്റേഷനിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ ലഹരി അടങ്ങിയ ബാഗുകള്‍ പുറത്തേക്ക് എറിഞ്ഞത്. ട്രെയിന്‍ വടകരയില്‍ എത്തിയപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ ട്രെയിനിലുള്ള പ്രതിയെ ആര്‍പിഎഫും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടന്ന തെരച്ചലില്‍, ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ ലഗേജുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പരിശോധനയില്‍ ഏകദേശം 110 കിലോഗ്രാം നിരോധിത ലഹരി
ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ ഏകദേശം 1,10,000 രൂപയോളം വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിയെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും വടകര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് ലഹരി എത്തിച്ചതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കണ്ണികള്‍ ആരൊക്കെയാണെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
















