വടകര: തോടന്നൂര്‍ മഹാദേവക്ഷേത്രം ഭരണ സമിതിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം 27ന് ഞായറാഴ്ച സൗജന്യ കണ്ണ്, ചെവി പരിശോധനാ
ക്യാമ്പ് നടക്കും. രാവിലെ 10 മുതല്‍ ക്ഷേത്രം കൈലാസം ഓഡിറ്റോറിയത്തില്‍ വടകര വിട്രസ്റ്റ് കണ്ണാശുപത്രി, ആശാ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. പരിശോധന വേണ്ടവര്‍ അന്നു രാവിലെ ഓഡിറ്റോറിയത്തില്‍ എത്തിയാല്‍ മതിയെന്ന് സംഘാടകര്‍ അറിയിച്ചു.















