
കൊയിലാണ്ടി: ദേശീയ പാതയില്‍ കൊല്ലത്ത് ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ശനിയാഴ്ച പകല്‍ രണ്ടുമണിയോടെ
കൊല്ലം പെട്രോള്‍ പമ്പിന് മുന്‍വശത്താണ് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറെ കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ എത്തിച്ചു.
വിവരം കിട്ടിയതിനെ തുടര്‍ന്ന് എത്തിയ അഗ്‌നിരക്ഷാസേനയും പോലീസും ക്രെയിനിന്റെ സഹായത്തോടെ വെട്ടുകല്ലുകളും ലോറിയും ദേശീയപാതയില്‍ നിന്നു മാറ്റുകയും റോഡില്‍
പരന്ന ഡീസല്‍ വെള്ളം ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ കെ പി.ബിജു വിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ ഇ എം നിധി പ്രസാദ്, എം.ലിനീഷ്, എന്‍ പി. അനൂപ്, സി എം. രജിലേഷ്, ഹോം ഗാര്‍ഡ്മാരായ ആര്‍. ഐ.റിജേഷ്, ഗിരീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
















