
വടകര: ലക്ഷങ്ങള്‍ ചെലവിട്ട് കസ്റ്റംസ്റോഡ് നവീകരിച്ചിട്ടും ഗതാഗതകുരുക്കിന് ശാപമോക്ഷമായില്ല.
ശാദി മഹലില്‍ കല്യാണമോ ജനബാഹുല്യമുള്ള
പരിപാടിയോ നടക്കുന്ന ദിവസം സ്ഥിതി പരുങ്ങലിലാവും. ഇവിടേക്ക് വരുന്ന് വാഹനങ്ങള്‍ റോഡ് കൈയടക്കുന്നതോടെ ഗതാഗതം സ്തംഭിക്കുന്ന നിലയിലാണ് കാര്യങ്ങള്‍. സെക്യൂരിറ്റി സ്റ്റാഫ് ഉണ്ടെങ്കിലും അവര്‍ക്കു പോലും നിയന്ത്രിക്കാവാത്ത സ്ഥിതി.
ശാദി മഹലില്‍ പരിപാടിക്കെത്തുന്നവരേയും കൊണ്ടുള്ള വാഹനങ്ങള്‍ റോഡിന്റെ ഇരുഭാഗത്തും പാര്‍ക്ക് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്പെടുത്തിയാല് അല്പം ആശ്വാസം
കിട്ടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ട് ഭാഗത്തും തോന്നുന്നതുപോലെ നിര്‍ത്തിയിടുന്നത് മറ്റു വാഹനങ്ങളേയും കുരുക്കില്പെടുത്തുകയാണ്. പലരും ഏറെ നേരം കഴിഞ്ഞാണ് കസ്റ്റംസ്റോഡ് പിന്നിടുന്നത്. ദേശീയപാതയിലും മെയിന്‍ റോഡിലും അനുഭവപ്പെടാറുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കസ്റ്റംസ് റോഡിനെയാണ് പലരും ആശ്രയിക്കുന്നത്. ഇക്കാരണത്താല്‍ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഈ അവസ്ഥ കൂടി കണക്കിലെടുത്ത് ശാദി മഹല്‍ ഭാഗത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന ആവശ്യം ശക്തമാണ്.
















