
ആയഞ്ചേരി: പവര്‍കട്ടും ലോഡ് ഷെഡിംഗും പുനഃസ്ഥാപിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഎം നേതൃത്വത്തില്‍ ആയഞ്ചേരി കെഎസ്ഇബി ഓഫീസിന് മുമ്പില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടരി കെ.വി. ജയരാജന്‍
ഉദ്ഘാടനം ചെയ്തു. ടി.വി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കെ സോമന്‍, യു.വി. കുമാരന്‍, സജിത പി.കെ, ജിന്‍സി കെ, രനീഷ് ടി കെ, പ്രജിത്ത് പി, ലിബിന്‍ കെ, ആര്‍ കുഞ്ഞിരാമന്‍, കെ.വി. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.















