
കോഴിക്കോട്: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിനു കീഴിലെ ഖാദി ഷോറൂമുകളില്‍ ഓണം വില്‍പനയുടെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും. കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലും വടകര പഴയ
ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്, ബാലുശ്ശേരി അറപ്പീടിക, കൊയിലാണ്ടി ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്, പയ്യോളി, ഓര്‍ക്കാട്ടേരി, ആയഞ്ചേരി എന്നിവിടങ്ങളിലെ ഖാദി ഗ്രാമസൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകളിലും ജൂലൈ 23 മുതല്‍ ആഗസ്റ്റ് 25 വരെ റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഒരു ലക്ഷം വരെയുള്ള പര്‍ച്ചേസിന് പലിശരഹിത ക്രെഡിറ്റ് സൗകര്യവുമുണ്ട്. ഓണക്കാലത്ത് ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും ഗിഫ്റ്റ് കൂപ്പണ്‍ വഴി ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ടാകും. മെഗാ നറുക്കെടുപ്പില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സമ്മാനമായി ടാറ്റ തിയാഗോ കാറും രണ്ടാം സമ്മാനമായി ഓരോ ജില്ലയിലും ഒരാള്‍ക്ക് വീതം ‘സുസുക്കി ആക്‌സസ് 125’ സ്‌കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകളും നല്‍കും. ജില്ലയില്‍ ആഴ്ചതോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നല്‍കും. ഓണം കാലയളവില്‍ പൊതുഅവധി ദിനങ്ങളിലും ഞായറാഴ്ചകളിലും ഖാദി ബോര്‍ഡിന്റെ ഷോറൂം രാവിലെ 9.30 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.
ഷോറൂമുകളില്‍ ഖാദി പട്ടുസാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കോട്ടണ്‍ മസ്ലിന്‍ മുണ്ടുകളും തുണിത്തരങ്ങളും, പഞ്ഞി മെത്തകള്‍, തലയിണകള്‍, ബെഡ്ഷീറ്റുകള്‍, കാര്‍പെറ്റുകള്‍ എന്നിവയും തേന്‍, സോപ്പ്, മരച്ചക്കിലാട്ടിയ എണ്ണ എന്നീ ഉല്‍പന്നങ്ങളും ലഭ്യമാണ്. ഫോണ്‍: 0495 2922731, 2366156, 9188401612.















