വട്ടോളി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്‌സി ജ്യോഗ്രഫിയില്‍ രണ്ടാം റാങ്ക് നേടിയ അലിഡ രാജീവിനെ ചേതന കലാസാംസ്‌കാരിക വേദി വട്ടോളിയുടെ
ആഭിമുഖ്യത്തില്‍ അനുമോദിച്ചു. അലിഡ രാജീവിന്റെ വീട്ടിലൊരുക്കിയ ചടങ്ങില്‍ ചേതന സെക്രട്ടറി പി.കെ.പത്മനാഭന്‍ ഉപഹാരം സമ്മാനിച്ചു. കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ലൈഫ് സ്‌കില്‍ മോട്ടിവേറ്റര്‍ സി.പി.കൃഷ്ണന്‍, പെറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.മോഹനന്‍, എം.എം.പ്രകാശന്‍, സി.എച്ച്.പ്രദീപന്‍, പ്രീന എലിയാറ, ഹൃദ്യ.എല്‍.കെ, എ.പി.രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിനോദന്‍.എ.പി സ്വാഗതം പറഞ്ഞു.















