കക്കട്ടില്‍: ഡല്‍ഹിയില്‍ സമരം നടത്തി വിജയം കണ്ട വിദ്യാര്‍ഥികള്‍ക്കും സമരത്തിന് വീര്യം പകര്‍ന്ന രാഹുല്‍ ഗാന്ധിക്കും അഭിവാദ്യം അര്‍പ്പിച്ച് കുന്നുമ്മല്‍ 15 ാം വാര്‍ഡ്
കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനം നടത്തി. വാര്‍ഡ് അംഗം എലിയാറ ആനന്ദന്‍, ടി.വി.രാഹുല്‍, സി.കെ.കുഞ്ഞബ്ദുള്ള ഹാജി, എ.ഗോപിദാസ്, കെ.കെ.അബ്ദുള്‍ അസീസ്, ബീന എലിയാറ, ഇ.പ്രകാശന്‍, കുറ്റിയില്‍ കൃഷ്ണന്‍, സി.കെ.മമ്മു, കെ.ബാബുരാജന്‍, ഒ.പി.ഗംഗാധരന്‍, പി.കെ.രവീന്ദ്രന്‍, ടി.വി.ദിലീപന്‍, എം.അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി.















