തൊട്ടില്‍പ്പാലം: സവര്‍ക്കര്‍ ഉയര്‍ത്തിയ ഹിന്ദുത്വ രാഷ്ട്രീയം പ്രത്യയ ശാസ്ത്രരീതിയില്‍ ഒരിക്കല്‍പ്പോലും ബ്രിട്ടീഷുകാരോട് നേരിട്ട് ഏറ്റുമുട്ടിയിരുന്നില്ലെന്ന് ഇടതുചിന്തകന്‍ പ്രൊഫ.
എം.എം.നാരായണന്‍ പ്രസ്താവിച്ചു. പി.ജയരാജന്റെ ‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’ എന്ന പുസ്തകാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മല്‍ ഏരിയ കമ്മിറ്റിയും പിജി വായനക്കൂട്ടവും സംയുക്തമായി തൊട്ടില്‍പ്പാലത്ത് സംഘടിപ്പിച്ച പരിപാടിയില്‍ എ.കെ.അഗസ്തി അധ്യക്ഷത വഹിച്ചു. പി.ജയരാജന്‍, പി.രാധാകൃഷ്ണന്‍, പ്രേമന്‍ കായക്കൊടി, ടി.നാരായണന്‍, ചെറുവേരി സതീശന്‍, ഡോ. സജീവ് മുതലായവര്‍ സംസാരിച്ചു. പി.പി.സജിത്ത് കുമാര്‍ സ്വാഗതവും വി.കെ.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.















