
വടകര: നാല്പത് വര്‍ഷത്തെ സിനിമാ ജീവിതം അടിസ്ഥാനമാക്കി സംവിധായകന് പപ്പന് നരിപ്പറ്റ രചിച്ച ‘സിനിമയോടൊപ്പം’ പുസ്തകം പ്രകാശനം ചെയ്തു. ക്രിസ്റ്റല്‍ സ്യൂട്ടില്‍ നടന്ന
ചടങ്ങില്‍ നടന് ഇന്ദ്രന്‍സ് സുഗുണേഷ് കുറ്റിയിലിന് നല്‍കിയായിരുന്നു പ്രകാശനം. സിനിമയുടെ കുഴപ്പങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത സംവിധായകനാണ് പപ്പന് നരിപ്പറ്റയെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. വ്സത്രാലങ്കാരം കൈകാര്യം ചെയ്തിരുന്ന തനിക്ക് സിനിമകളില്‍ അവസരം നല്‍കാനും വളരാനും സഹസംവിധായകനായ പപ്പന് നരിപ്പറ്റ ഏറെ
സഹായിച്ചിട്ടുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. കെ കെ രമ എംഎല്‍എ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ സതീശന് അധ്യക്ഷനായി. വിഷ്ണുമംഗലം കുമാര്‍, സുഗുണേഷ് കുറ്റിയില്‍, പപ്പന് നരിപ്പറ്റ, ചരിത്രകാരന് പി. ഹരീന്ദ്രനാഥ്, മണലില്‍ മോഹനന്, ഡോ. എം മുരളീധരന്, വത്സലന്‍ കുനിയില്‍, രാജഗോപാലന്‍ കാരപ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു. പി പി രാജന് സ്വാഗതവും റസാക് കല്ലേരി നന്ദിയും പറഞ്ഞു.
















