
വടകര: എന്‍ഐടി തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ അഴിയൂര്‍ സ്വദേശിക്ക്
ഡോക്ടറേറ്റ്. കുഞ്ഞിപ്പള്ളിതാഴെ തുഷാരത്തില്‍ ടി.എ.മിഥുനാണ് പിഎച്ചഡി നേടിയത്. ഇന്ത്യയിലെ സര്‍വിക്കല്‍ കാന്‍സര്‍ അടിസ്ഥാനമാക്കിയാണ് മിഥുന്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. പ്രൊഫ.കെ.മുരുകേശന്റെ കീഴിലായിരുന്നു ഗവേഷണം. കാസര്‍കോട് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ പിജി കരസ്ഥമാക്കിയ മിഥുന്‍
ഫെലോഷിപ്പോട് കൂടിയാണ് എന്‍ഐടി തിരുച്ചിറപ്പള്ളിയില്‍ പിഎച്ച്ഡി ചെയ്തത്. ടി.എ.മനോജ്കുമാറിന്റെയും കെ.സി.സിന്ധുവിന്റെയും മകനാണ് മിഥുന്‍. സഹോദരി: മാനസ.















