കൊയിലാണ്ടി: ഗുരുതരമായ അപൂര്‍വ മജ്ജ രോഗം പിടിപെട്ട് വെല്ലൂരിലെ സിഎംസി ആശുപത്രിയില്‍ ചികിത്സയിലായ ചിത്രകാരന്‍ ഷിജു കോളിക്കണ്ടിയുടെ ചികിത്സക്കായി
സഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ കാപ്പാട് ബീച്ചില്‍ ചിത്രകാര സംഗമവും ലൈവ് പെയിന്റിംഗ് ഷോയും നടത്തി. ടൂറിസ്റ്റുകളില്‍ നിന്നു ലൈവ് പെയിന്റിങ് വഴി പിരിഞ്ഞു കിട്ടുന്ന തുക ചികില്‍സക്കായി ഉപയോഗിക്കും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് പരിപാടി ഉദ്ഘാടനം ചെയ്തു. കലാകാരന്‍മാരുടെ സഹായ സമിതി ചെയര്‍മാന്‍ എം.ജി.ബല്‍രാജ് അധ്യക്ഷത വഹിച്ചു. സത്യനാഥന്‍ മാടഞ്ചേരി, സിഗ്‌നിദേവരാജ്, സജീവ് കീഴരിയൂര്‍, രാഗേഷ് പുല്ലാട്ട് എന്നിവര്‍ സംസാരിച്ചു. സിറാജ് ചെങ്ങോട്ടുകാവ് സ്വാഗതവും കെ.സി.സുരേഷ് നന്ദിയും പറഞ്ഞു. ചിത്രകാരന്‍മാരായ യു.കെ.രാഘവന്‍, സുരേഷ് ഉണ്ണി, ഹാറുണ്‍ അല്‍ ഉസ്മാന്‍, റഹ്മാന്‍ കൊഴുക്കല്ലൂര്‍, ശിവാസ് നടേരി, രഞ്ജിത് ബൊഹീമിയന്‍സ്, എ.കെ.രമേശ്, സുബേഷ് പത്മനാഭന്‍, മിഥുന്‍, ലിജീഷ്.വി.കെ ചേമഞ്ചേരി, അനൂപ് എരവന്നൂര്‍, സൂര്യന്‍, ദിലീപ് രഞ്ജിനി, അഖില്‍, ശ്രീനന്ദ തുടങ്ങിയവര്‍ പങ്കെടുത്തു.















