
വടകര: സോഷ്യലിസ്റ്റ് കലാസാംസ്‌കാരിക കൂട്ടായ്മയായ ഗ്രാമകേളി വടകരയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരായ വ്യക്തിത്വങ്ങളെ ആദരിക്കുന്ന പരിപാടി ‘ലെജന്‍ഡ്’ സംഘടിപ്പിച്ചു.
പുതുപ്പണത്ത് നടന്ന പരിപാടി മുന്‍മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ടി.എച്ച് അശോകന്‍, പൂഴിയില്‍ പത്മനാഭന്‍, പി.എന്‍. ഹരിദാസന്‍ എന്നിവരെ ആദരിച്ചു. ആര്‍ജെഡി ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രന്‍, എടയത്ത് ശ്രീധരന്‍, ആയാടത്തില്‍ രവീന്ദ്രന്‍, സി. കുമാരന്‍, മലയില്‍ ബാലകൃഷ്ണന്‍, പറമ്പത്ത് രാജന്‍, രാജന്‍ കൊളാവിപ്പാലം, രമേശ് മേമുണ്ട, എന്‍.പി.മഹേഷ് ബാബു എന്നിവര്‍ സംസാരിച്ചു.. തുടര്‍ന്ന് ‘ഇന്നലകളുടെ ശ്രുതിലയം’ കലാപരിപാടിയും നടന്നു.
















