വടകര: ഉപ്പു കലര്‍ന്ന കുടിവെള്ളം വിതരണം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റി
ഓഫീസ് മുന്നില്‍ ധര്‍ണ നടത്തി
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഉപ്പു കലര്‍ന്ന പ്രദേശങ്ങളില്‍ മുനിസിപ്പാലിറ്റി ശുദ്ധജലം വിതരണം ചെയ്യണമെന്ന് കോട്ടയില്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു
മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സതീശന്‍
കുരിയാടി, പി.എസ്.രഞ്ജിത് കുമാര്‍, രഞ്ജിത്ത് കണ്ണോത്ത്, ബിജൂല്‍ അയാടത്തില്‍, എം.സുരേഷ് ബാബു, ഫൈസല്‍ തങ്ങള്‍, കെ.പി.സുബൈര്‍, കമറുദ്ദീന്‍ കുരിയാടി, രഞ്ജിത്ത് പുറങ്കര, എം.വേണുഗോപാല്‍, ടി കെ രതീശന്‍, കെ.പി.നജീബ്, കെ.വി.രാജന്‍, നിരേഷ് എടോടി, എം.രാജന്‍, വി.കെ.ഭാസ്‌കരന്‍, ചിറക്കല്‍ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
.
















