വടകര: രണ്ട് ദിവസങ്ങളിലായി വടകര ഐപിഎം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
നടന്ന ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വോളി ഫ്രണ്ട്‌സ് പയമ്പ്രയും ഡയറക്ഷന്‍ ചാത്തമംഗലവും ചാമ്പ്യന്‍മാരായി. ആണ്‍കുട്ടികളുടെ ഫൈനലില്‍ ജിജോ കോട്ടൂരിനെ പരാജയപ്പെടുത്തിയാണ് വോളിഫ്രണ്ട്‌സ് പയമ്പ്ര
ചാമ്പ്യമാരായത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വോളിഫ്രണ്ട്‌സ് പയമ്പ്രയെ പരാജയപ്പെടുത്തി ഡയറക്ഷന്‍ ചാത്തമംഗലം ചാമ്പ്യന്മാരായി. ഇരുവിഭാഗത്തിലും വടകര ഐപിഎം മുന്നാം സ്ഥാനം കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 39 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 16 ടീമുകള്‍ പങ്കെടുത്തു. സമ്മാനദാന ചടങ്ങില്‍ കെ.കെ.മുസ്തഫ, രാഘവന്‍ മാണിക്കോത്ത്, ടി.പി.മുസ്തഫ, വി.എം.ഷീജിത്ത് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. രാഘവന്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കെ.കെ.മുസ്തഫ സ്വാഗതവും സി.വി.വിജയന്‍ നന്ദിയും പറഞ്ഞു.















