
വടകര: 42 വര്‍ഷത്തെ സേവനത്തിന് ശേഷം കുരിയാടിയിലെ കുഞ്ഞാറ്റ അംഗന്‍വാടിയില്‍ നിന്നു വിരമിക്കുന്ന ലക്ഷമി ടീച്ചര്‍ക്ക് നാടിന്റെ യാത്രയയപ്പ്. വിവിധ കലാപരിപാടികളോടെ
നടന്ന ചടങ്ങ് മുനിസിപ്പല്‍ ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഉപഹാര സമര്‍പണവും അദ്ദേഹം നിര്‍വഹിച്ചു. വെല്‍ഫെയര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.പി.വ്യാസന്‍ അധ്യക്ഷനായി. പി.അശോകന്‍, സി.എച്ച്.കൃഷ്ണദാസ്, ടി.പി.സുരക്ഷിത എന്നിവര്‍ സംസാരിച്ചു. ടി.പി.സുനില്‍ദത്ത് സ്വാഗതവും ഗിരീഷ് വളപ്പില്‍ നന്ദിയും പറഞ്ഞു. ലക്ഷ്മി ടീച്ചര്‍ മറുമൊഴി നല്‍കി. അംഗന്‍വാടി വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ കലാപരിപാടികള്‍ കൈയടി നേടി.
















