പുറമേരി: സര്‍വീസ് പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ മുഴുവനായി അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പുറമേരി മണ്ഡലം സമ്മേളനം
ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌കരണം നടന്നിട്ട് ഏഴ് വര്‍ഷം പിന്നിടുകയാണ്. ജീവിത സായാഹ്നത്തില്‍ കഷ്ടതയനുഭവിക്കുന്ന പെന്‍ഷന്‍കാരുടെ ആവശ്യങ്ങളോട് നീതിപൂര്‍വകമായ സമീപനം കൈക്കൊള്ളണമെന്നു സമ്മേളനം അഭ്യര്‍ഥിച്ചു.
പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത ഉദ്ഘാടനം ചെയ്തു. പി.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.അജിത്ത്, കെ.പി.സര്‍വ്വോത്തമന്‍, കെ.കെ.പ്രദ്യുമ്‌നന്‍, വി.വി.വിനോദന്‍, എം.സതീഷ്, കെ.പി.മോഹന്‍ദാസ്, പി.സദാനന്ദന്‍, കെ.പി.ശ്രീധരന്‍, പി.അബ്ദുല്ല, ഷീലാ പത്മനാഭന്‍, പി.കെ.കണാരന്‍, എ.കെ.സന്തോഷ്, എം.വിജയന്‍, ടി.ശ്രീലത, കെ.നാണു, പി.കെ.മിനി, കെ.വിനോദന്‍, പി.ഹരീന്ദ്രന്‍, കെ.ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.













