
വടകര: ബിആര്സിയിലെ അധ്യാപികമാര് പ്രതികളായ വടകര എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില് ഒരാള് കൂടി അറസ്റ്റില്. പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി കരേപൊയില്
ഫിറോസിനെയാണ് (28) റൂറല് ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാന്സാഫ് സ്ക്വാഡും വടകര പോലീസും ചേര്ന്ന് അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതി കീര്ത്തന, അഞ്ചാം പ്രതി ജിജില് കുര്യാക്കോസ് എന്നിവരുമായി എംഡിഎംഎ സാമ്പത്തിക ഇടപാട് നടത്തിയ പ്രതികളില് ഒരാളാണ് ഫിറോസെന്ന് പോലീസ്
അറിയിച്ചു. അധ്യാപികമാരെയടക്കം മയക്കുമരുന്നിന്റെ ലോകത്തേക്ക് എത്തിച്ചതില് പ്രധാനിയാണ് ഫിറോസ്. നാലു വര്ഷമായി ഇയാള് മയക്കുമരുന്ന് വിതരണശൃംഖലയിലെ കണ്ണിയാണെന്നാണ് വിവരം. പേരാമ്പ്രയില് നിന്ന് പിടികൂടിയ പ്രതിയെ രാത്രി വടകരയിലെത്തിച്ചു. വൈദ്യപരിശോധനക്ക് ശേഷം കോടതിയില് ഹാജരാക്കും.
















