വടകര: അധ്യാപികമാര്‍ ഉള്‍പെട്ട എംഡിഎംഎ കേസില്‍ പിടിയിലായ പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയില്‍ ഫിറോസ് മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന്
പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൂത്താളിയില്‍നിന്ന് പിടിയിലായ അനസിന്റെ കൂട്ടാളിയാണ് ഫിറോസ്. എംഡിഎംഎ കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന ചങ്ങരോത്ത് പുറവൂര്‍ സ്വദേശി പൊന്‍ അജ്മലിന്റെ സംഘത്തിലെ അംഗമാണ് ഫിറോസെന്നും പൊലിസ് സൂചിപ്പിച്ചു.
മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനായ ഫിറോസാണ് കേസുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. കേസില്‍ അധ്യാപികമാരെ ഉള്‍പ്പെടുത്തിയതും സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചതും ഇയാളാണെന്നാണ് വിവരം. കേസിലെ മറ്റൊരു പ്രധാന പ്രതിയായ വയനാട് സ്വദേശി ഷിന്റോ
ഷിജുവുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയിരുന്നതും ഫിറോസാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
മുന്‍പും ലഹരിമരുന്ന് കേസില്‍ ഫിറോസ് പിടിയിലായിട്ടുണ്ട്. മൊടക്കല്ലൂരിലെ ലോഡ്ജില്‍വെച്ച് യുവതിക്കൊപ്പം എംഡിഎംഎയുമായി എക്‌സൈസ് സംഘം ഇയാളെ പിടികൂടിയിരുന്നു. തുടര്‍ന്ന് ജയിലിലായ ഫിറോസ് ജാമ്യത്തില്‍ പുറത്തിറങ്ങി. ശേഷം വീണ്ടും ലഹരിമരുന്ന് ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്നലെ പേരാമ്പ്രയില്‍നിന്ന് ഇയാളെ വടകര പോലീസ് പിടികൂടിയത്.















