വടകര: പുതിയാപ്പ് ഗ്രാന്മ കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ടഗ് ഓഫ് വാര് ജില്ലാ അസോസിയേഷന്റെ ജില്ലാ വടംവലി ചാമ്പ്യന്ഷിപ്പ് 2027 ജനുവരി 9ന് പുതിയാപ്പില് നടക്കും. പരിപാടിയുടെ വിജയിത്തിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. പുതിയാപ്പ്
കമ്മ്യുണിറ്റി ഹാളില് നടന്ന യോഗം മുനിസിപ്പല് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് പി.കെ.സതീശന് ഉദ്ഘാടനം ചെയ്തു. കൗണ്സിലര് പി.ഗീത അധ്യക്ഷത വഹിച്ചു. പി.കെ.ദിനില് കുമാര്, ജിനേഷ്.കെ.പി, സോബിഷ്.എ.കെ, ലീബ.പി.പി എന്നിവര് സംസാരിച്ചു. സ്വാഗതസംഘം ചെയര്മാനായി പി.കെ.സതീശനെയും കണ്വീനറായി വി.പി.സനൂജിനെയും ട്രഷററായി വി.പി.സുജിത്തിനെയും തെരഞ്ഞെടുത്തു.















