വടകര: സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എ.മുഹമ്മദ് റിയാസ് എംഎല്‍എ എന്നിവര്‍ക്കെതിരെ
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ പ്രതിഷേധം. സിപിഎം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കേളുഏട്ടന്‍.പി.പി ശങ്കരന്‍ സ്മാരകത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന സമാപന പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരന്‍, ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്‍, എം.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.













