കൊയിലാണ്ടി: പന്ത്രണ്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില് അത്തോളി
സ്വദേശിയ്ക്ക് മൂന്ന് വര്ഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും. അത്തോളി ആനപ്പാറ കൊങ്ങന്നൂര് അസ്മ മന്സില് അഷ്റഫിനെയാണ് (56) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് കോടതി ജഡ്ജ് നൗഷാദലി ശിക്ഷിച്ചത്.
2022 ലാണ് കേസിനാസ്പദ സംഭവം. കുട്ടിയെ പള്ളിയിലേക്കാണെന്ന് പറഞ്ഞു വീട്ടില് നിന്നു പ്രതി പുഴയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി പറഞ്ഞതിനു പിന്നാലെ രക്ഷിതാക്കള് പോലീസില് പരാതിപ്പെട്ടു. അത്തോളി പോലീസ് രജിസ്റ്റര് ചെയ്ത കേസ് സബ് ഇന്സ്പെക്ടര് പി.കെ.മുരളിയാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ പി.ജെതിന് ഹാജരായി.
















