
വടകര: പതിനാറു ഭാഷകളിലായി നാല്പതിനായിരത്തിലധികം പാട്ടുകള്‍ പാടിയ സംഗീത വിസ്മയം എസ്.പി. ബാലസുബ്രഹ്മണ്യത്തിന് വടകര മ്യൂസിഷ്യന്‍സ് വെല്‍ഫെയര്‍
അസോസിയേഷന്റെ സ്മരണാഞ്ജലി. ആറാമത് അനുസ്മരണദിനത്തില്‍ ‘മായാത്ത സ്വരമാധുര്യം’ എന്നപേരില്‍ സംഗീത പരിപാടി നടത്തി. അസോസിയേഷന് പ്രസിഡന്റ് മണലില്‍ മോഹനന് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സുരേഷ് മണിയൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ രാംലാല്‍ ഷമ്മി, ഷാജി കെ. ജി, അജന്യസനല്, വിജിലിജീഷ്, ഗോകുല്‍. വി, റിനീഷ് കെ, ബിജു ചെട്ടിയാന്‍കണ്ടി, രാംഗോപാല്‍
തുടങ്ങിയവര്‍ എസ്പിബിയുടെ പാട്ടുകള്‍ ആലപിച്ചു. സജിത്ത് കോട്ടപ്പള്ളി (ഹാര്‍മോണിയം), ദിനേശ്പ്രഭു വി. കെ (തബല), കരീം (ഗിറ്റാര്‍), സുരേഷ് മണിയൂര്‍ (റിതം) കൈകാര്യം ചെയ്തു.
















