
ആയഞ്ചേരി: ഓപ്പറേഷന്‍ തൂഫാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ കമാന്‍ഡോസായി ആയഞ്ചേരി റഹ്‌മാനിയ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളും.
ലഹരിക്കെതിരെ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുകയും സാമൂഹിക ജാഗ്രതാ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാക്കുകയും ചെയ്യുന്നതാണ് എന്‍എസ്എസ് നേതൃത്വത്തിലുള്ള തൂഫാന്‍ കമാന്‍ഡോസ്’.
ലഹരിയുടെ അപകടങ്ങള്‍ തിരിച്ചറിയാനും കൂട്ടുകാരുടെ സമ്മര്‍ദങ്ങള്‍ അതിജീവിക്കാനും സമൂഹത്തില്‍ ലഹരി വിരുദ്ധ സന്ദേശം എത്തിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.
പിടിഎ പ്രസിഡന്റ് മുനീര്‍ രാമത്ത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുന്ന പി. അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രോഗ്രാം ഓഫീസര്‍ ഷെമ്മി സുരേഷ് പദ്ധതി വിശദീകരണം നടത്തി. എം.പി.ടി.എ പ്രസിഡന്റ് ആയിഷ കേളോത്ത്, എക്‌സിക്യൂട്ടീവ് അംഗം ഷന്‍സിത, സ്റ്റാഫ് സെക്രട്ടറി അലി എ. എന്നിവര്‍ സംബന്ധിച്ചു. സ്‌കൂള്‍ വിമുക്തി ടീം കേഡറ്റ് കോഡിനേറ്റര്‍
പി.കെ. അസീസ് പരിശീലന ക്ലാസിന് നേതൃത്വം നല്‍കി. ലഹരിയുടെ അപകടങ്ങള്‍, അമിത സമ്മര്‍ദം, നിഷേധ സ്വഭാവം, സ്വയംനിയന്ത്രണം, ലഹരിയില്‍ നിന്ന് കൂട്ടുകാരെ സംരക്ഷിക്കുന്നതിനുള്ള ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ക്ലാസില്‍ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പി.കെ. അസീസിനെ ആദരിച്ചു. വളണ്ടിയര്‍ ലീഡര്‍ ശ്രേയ കെ സ്വാഗതം പറഞ്ഞു.
വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശം കൂടുതല്‍ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.
















