
വടകര: പെരുവാട്ടുംതാഴ മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെ ദേശീയപാതയിലെ സര്‍വീസ് റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ 28-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 10 മുതല്‍
30-ാം തിയ്യതി ബുധനാഴ്ച വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു
ക്രമീകരണം ഇങ്ങനെ:-
കണ്ണൂര്‍, നാദാപുരം ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പെരുവാട്ടുംതാഴ ആശാ ഹോസ്പിറ്റലിന് സമീപത്തുനിന്ന് പടിഞ്ഞാറ് ഭാഗത്തെ സര്‍വീസ് റോഡിലൂടെ നേരിട്ട് പുതിയ സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകേണ്ടതാണ്.
കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള ലോംഗ് റൂട്ട് വാഹനങ്ങള്‍
കരിമ്പനപ്പാലം എടോടി പഴയ ബസ് സ്റ്റാന്‍ഡ് വഴി പെരുവാട്ടുംതാഴ ഭാഗത്ത് ദേശീയപാതയില്‍ പ്രവേശിച്ച് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.
തണ്ണീര്‍പന്തല്‍, ആയഞ്ചേരി, മേമുണ്ട ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ നട്ട് സ്ട്രീറ്റില്‍ ഇടത്തോട്ട് തിരിഞ്ഞ് ലിങ്ക് റോഡിലൂടെ പഴയ സ്റ്റാന്‍ഡില്‍ എത്തി, തുടര്‍ന്ന് ലിങ്ക് റോഡും ഹോസ്പിറ്റല്‍ റോഡും വഴി തിരികെ സര്‍വീസ് നടത്തേണ്ടതാണ്.
പയ്യോളി ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍
കരിമ്പനപ്പാലം എടോടി വഴി ലിങ്ക് റോഡില്‍ പ്രവേശിച്ച് (പഴയ സ്റ്റാന്‍ഡില്‍ കയറാതെ) പുതിയ സ്റ്റാന്‍ഡ് ഭാഗത്തേക്ക് ലിങ്ക് റോഡിലൂടെ സര്‍വീസ് നടത്തേണ്ടതാണ്.
നാദാപുരം, തലശ്ശേരി ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ പുതിയ സ്റ്റാന്‍ഡില്‍ നിന്ന് മടങ്ങുമ്പോള്‍ കരിമ്പനപ്പാലം-എടോടി വഴി പെരുവാട്ടുംതാഴ ഭാഗത്തേക്ക് പോകേണ്ടതാണ്.
തിരുവള്ളൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ പെട്രോള്‍ പമ്പിന് സമീപം യാത്രക്കാരെ
ഇറക്കിയശേഷം അവിടെ നിന്ന് തിരികെ പോകേണ്ടതാണ്.
കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ട ലോംഗ് റൂട്ട് യാത്രക്കാര്‍ പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് നിന്ന് ബസുകളില്‍ കയറേണ്ടതാണ്.
ഈ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് ട്രാഫിക് പോലീസ് അഭ്യര്‍ഥിച്ചു.
















