
വടകര: ബിആര്‍സി അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ നാലാം പ്രതി ആവള കുട്ടോത്ത് വലിയ പറമ്പില്‍ വി.പി. നീഷ്മക്ക് (30) ജാമ്യം. വടകര
എന്‍ഡിപിഎസ് കോടതിയാണ് ഉപാധികളൊടെ ജാമ്യം അനുവദിച്ചത്. 60 ദിവസം പിന്നിട്ടിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ 11 വരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളില്‍ ഇടപെടാനോ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. വിചാരണകോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും നിര്‍ദേശമുണ്ട്.
















