
വടകര: റെയില്‍വെ സ്റ്റേഷനില്‍ നിന്ന് സുഹൃത്തിനെയും കൂട്ടി ബൈക്കില്‍ ലോകനാര്‍കാവിലേക്ക് പോവുകയായിരുന്ന യുവാവ് ലോറിയിടിച്ച് മരിച്ചു. ലോകനാര്‍കാവ്
ക്ഷേത്രത്തിനടുത്ത മാരാത്ത് ആയുഷ്ദേവാണ്(20)മരിച്ചത്. എറണാകുളത്ത് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ആയുഷ്‌ദേവ് നാളെ തിരിച്ചു പോകാനിരിക്കെയാണ് അപകടം. വെള്ളിയാഴ്ച അര്‍ധരാത്രി എടോടിയില്‍ തൈവളപ്പ് ക്ഷേത്രത്തിനു സമീപമാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. വടകര ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സാരമായ
പരിക്കായതിനാല്‍ കോഴിക്കോടേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. പൊതു പ്രവര്‍ത്തകന്‍ മണി-സുസ്മിത ദമ്പതികളുടെ ഏക മകനാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
















