വടകര: ദുബായിലെ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നേഴ്‌സ് വിസയുണ്ടെന്ന് പറഞ്ഞു
വിശ്വസിപ്പിച്ചു പന്ത്രണ്ട് ലക്ഷം രൂപ വാങ്ങി ചതിച്ചെന്ന കേസില്‍ വടകര മലബാര്‍ ട്രാവല്‍സ് ഉടമ തലശ്ശേരി കതിരൂര്‍ സ്വദേശി മുഹമ്മദ് മീരാനെ (61) വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് അലി ഫാത്തിമ വെ റുതെ വിട്ടു. കോട്ടയ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ 2014 വര്‍ഷത്തിലാണ് വടകര പോലീസ് കേസെടുത്തത്. പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. പ്രതിക്കു വേണ്ടി അഡ്വ.പി.പി.സുനില്‍ കുമാര്‍ ഹാജരായി.















