
കക്കട്ടില്‍: ഉപജില്ലാതല സ്‌കൂള്‍ കലോത്സവങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സ്‌കൂള്‍തല കലോത്സവങ്ങള്‍ അരങ്ങ് തകര്‍ക്കുന്നു. മുമ്പ് സ്‌കൂള്‍തല
കലോത്സവങ്ങള്‍ പേരിന് മാത്രം നടത്തി കുട്ടികളെ സെലക്ട് ചെയ്യുകയായിരുന്നെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. സ്‌കൂള്‍ തല കലോത്സവങ്ങള്‍ ഉപജില്ല- ജില്ലാ തല നിലവാരത്തിലാണ് നടത്തുന്നത്. വേഷഭൂഷാദികള്‍
ഒന്നിനൊന്ന് മെച്ചം. നൃത്തവും മറ്റും വിലയിരുത്താന്‍ പ്രഗത്ഭരായ വിധികര്‍ത്താക്കള്‍
തന്നെ വേണം. അതിനാല്‍ സ്‌കൂളില്‍ മേള നടത്താന്‍ തന്നെ നല്ല ചെലവ്
വരും. ഉപജില്ലയില്‍ നേടിയെടുത്ത ട്രോഫി നിലനിര്‍ത്താനും നഷ്ടപ്പെട്ടത് തിരിച്ച് പിടിക്കാനുമുള്ള ശ്രമത്തിലാണ് വിദ്യാലയങ്ങള്‍. വിവിധ കലാരൂപങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്ക് നല്ല ഡിമാന്റ് ആണ്. കലോത്സവം നന്നായി നടത്താന്‍ പാടുപെടുമ്പോഴും നിയമനാംഗികാരം കിട്ടാത്ത അധ്യാപകരുടെ മനസ് നീറുകയാണ്.
-ഇ.ആനന്ദന്‍
















