
വില്യാപ്പള്ളി: വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പഞ്ചായത്ത്തല ശുചിത്വ
പഠനോത്സവത്തില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള അവതരണ മികവ്, വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം, ശ്രദ്ധേയമായ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് മേമുണ്ടയെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തത്. പഞ്ചായത്ത് സംഘടിപ്പിച്ച പച്ചപ്പ് ജൈവവൈവിധ്യ സെമിനാറില്‍ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം നല്‍കുകയുണ്ടായി.
കൂടാതെ മേമുണ്ടയിലെ 10 വിദ്യാര്‍ഥികള്‍ക്ക് ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും ചെയ്തു.
















