കൊടുവള്ളി: പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെയും കൈക്കുഞ്ഞിനെയും കൊടുവള്ളി പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം
പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം. കൊടുവള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാലക്കുറ്റി ഒരലകോട്ട് കടവ് തൂക്കുപാലത്തിന് സമീപം ഒരു യുവതി കൈക്കുഞ്ഞുമായി എത്തിയതായി ഫോണ്‍ സന്ദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി സ്റ്റേഷനിലെ നൈറ്റ് ഓഫീസറായ എഎസ്‌ഐ രതീഷ് കുമാര്‍.പി.കെ, സിപിഒ ബിജിനി, സിപിഒ ബബീഷ് എന്നിവര്‍ ഉടനെത്തി. പോലീസ് സ്ഥലത്തെത്തിയ സമയത്ത് യുവതി കുഞ്ഞിനെയും കൊണ്ട് പുഴയിലേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന നാട്ടുകാരായ രണ്ടുപേരുടെ സഹായത്തോടെ പോലീസ് നടത്തിയ സാഹസികവും സമയോചിതവുമായ ഇടപെടലിലൂടെ യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.















