
വടകര: പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലിസിനെ മാരകായുധം കൊണ്ട് അക്രമിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മണിയൂര്‍ മുതുവന
മലയില്‍ ബിജുല്‍ പ്രസാദിനെയാണ് (30) വടകര പൊലിസ് അറസ്റ്റ് ചെയ്തത്. ബാരിക്കേഡ് കെട്ടിയ കയര്‍ ആയുധം കൊണ്ട് മുറിക്കുന്നത് തടയാന്‍ ശ്രമിച്ച സീനിയര്‍ സിപിഒ ബിജുവിന്റെ കൈക്ക് മുറിവേറ്റിരുന്നു. ഈ പരാതിയിലും ഓണത്തിന്റെ തലേന്ന് മേപ്പയില്‍ ജനതാ റോഡില്‍ കുടുംബം സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി 16 വയസ്സുകാരനെ തലക്കടിച്ച് പരിക്കേല്‍പിച്ച കേസിലും പ്രതിയാണ് ബിജുല്‍ പ്രസാദ്. രണ്ട് കേസിലും വടകര പൊലിസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഒരു രോഗമോ അപകടമോ വരില്ല
എന്ന് ഉറപ്പു പറയാൻ
ആർക്കും കഴിയില്ല.
ഇനി അവിചാരിതമായി
വന്നാൽ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
കൂടെ ഉണ്ടാവും
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















