
കൊയിലാണ്ടി: മൂടാടി കെല്‍ട്രോണില്‍ പുതുതായി പ്രഖ്യാപിച്ച ഇലക്ട്രോണിക്ക് വില്ലേജിന്റെ ഭാഗമായി നവീകരിച്ച മെഡിക്കല്‍ അസിസ്റ്റീവ് ഉപകരണങ്ങളുടെ വിപണനം
കേരളത്തിന് പുറമെ ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അഡ്വ:കെ പ്രവീണ്‍കുമാര്‍ എംഎല്‍എ
കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ചര്‍ച്ച നടത്തി. കെല്‍ട്രോണ്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാവുമെന്ന് ഡി.കെ ഉറപ്പ് നല്‍കിയിട്ടുണ്ട്
മൂടാടി കെല്‍ട്രോണിന്റെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
















