
കൊയിലാണ്ടി: മേപ്പയൂര്‍ കുരുടിമുക്കില്‍ സീബ്രാ ലൈനില്‍ നിയമം തെറ്റിച്ച് ബസ് നിര്‍ത്തിയത് അപകടത്തിനിടയാക്കി. റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലര്‍ ഇടിച്ച്
പറമ്പത്ത് ഏലത്തില്‍ അബ്ദുള്ളയുടെ മകള്‍ സുബൈദക്ക് (38) ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച രാവിലെയാണ് സംഭവം. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ നീക്കിവെച്ച സീബ്രാ ലൈനിലാണ് സ്വകാര്യ ബസ് നിര്‍ത്തിയത്. റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കേണ്ട സീബ്രാ ലൈനില്‍ ബസ് നിര്‍ത്തിയതോടെ, മറുവശത്തുനിന്ന് വന്ന ട്രാവലര്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയുടെ
ശ്രദ്ധയില്‍പ്പെട്ടില്ല. ബസിന് മുന്നിലൂടെ നടന്നുനീങ്ങിയ യുവതിയെ തൊട്ടടുത്ത ട്രാക്കിലൂടെയെത്തിയ ട്രാവലര്‍ ഇടിച്ചു വീഴ്ത്തുകയും കാലിലൂടെ മുന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു. ട്രാവലര്‍ പിന്നോട്ടെടുത്താണ് യുവതിയെ നാട്ടുകാര്‍ പുറത്തെടുത്തത്. അപകടം കണ്ടയുടന്‍ സമീപത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും ഓടിയെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

രോഗങ്ങളും അപകടങ്ങളും പതിയിരിക്കുന്ന കാലഘട്ടത്തിൽ സാമ്പത്തിക സുരക്ഷക്കായി സ്റ്റാർ
ഹെൽത്ത് ഇൻഷൂറൻസ്
കരുതി വെക്കണം
പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















