
തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റി കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌കാരം നാസര്‍ കക്കട്ടിലിന് സമ്മാനിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവും
അടങ്ങിയതാണ് അവാര്‍ഡ്.
തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടംബാംഗം ആദിത്യ വര്‍മ് പുരസ്‌കാരം വിതരണം നിര്‍വഹിച്ചു. റസല്‍ സബര്‍മതി, പിരപ്പിന്‍കോട് ശ്യാംകുമാര്‍, അഡ്വ. ശരത്ചന്ദ്രപ്രസാദ്, ഡോ.ബി.കെ. സിന്ധു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
















